കിം കി ഡുക്കിന്‍റെ അവസാന ചിത്രം രാജ്യാന്തര മേളയിൽ

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്‍റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡ് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. ചിത്രീകരണത്തിനിടെ, കോവിഡ് ബാധിച്ചുമരിച്ച കിമ്മിന്‍റെ സുഹൃത്തുക്കളാണ് ചിത്രം പൂർത്തിയാക്കിയത്. അബ്ലായ് മറാറ്റോവ്, ഷാനൽ സെർഗാസിന എന്നിവർ നായികനായകന്മാരായ ചിത്രം ലാത്വിയ, എസ്റ്റോണിയ, കിർഗിസ്താൻ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. 

Tags:    
News Summary - Kim Ki Duk's last film in the international festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.