ജയസൂര്യ പങ്കുവെച്ച ചിത്രം

ജയസൂര്യയുടെ 'കത്തനാർ' എത്തുന്നു; ഡബ്ബിങ് തുടങ്ങി

ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിച്ച ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ. അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിൻ്റെ കഥ എന്നും കൗതുകവുമുള്ളതാണ്. റോജിൻ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം കത്തനാർ ഡബ്ബിങ് ആരംഭിച്ചിരിക്കുകയാണ്.

ജയസൂര്യയാണ് ഡബ്ബിങ് തീയേറ്ററിൽ നിന്നുള്ള ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചത്. വലിയ മുതൽമുടക്കിൽ എത്തുന്ന ചിത്രം ഏതുഭാഷക്കാർക്കും ആസ്വദിക്കാവുന്ന നിലയിലുള്ള ഒരു യുനിവേഴ്സൽ ചിത്രമായിരിക്കുമെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി വ്യക്തമാക്കി.

ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജയസൂര്യക്കു പുറമേ പ്രശസ്ത ബോളിവുഡ് താരം, അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻ്റി മാസ്റ്റർ,കുൽപീത് യാദവ് ഹരീഷ് ഉത്തമൻ, എന്നിവരും മലയാളത്തിൽ നിന്നും കോട്ടയം രമേഷ്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ, സുശീൽ കുമാർ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. വിർച്വൽ പ്രൊഡക്ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം - നീൽ - ഡി കുഞ്ഞ. എഡിറ്റിങ് -റോജിൻ തോമസ്. മേക്കപ്പ് - റോണക്സ്‌ സേവ്യർ. കോസ്റ്റും ഡിസൈൻ - ഉത്തരാ മേനോൻ. വി.എഫ്. എക്സ്-സൂപ്പർവൈസർ - വിഷ്ണു രാജ്. വി.എഫ്. എക്സ്. പ്രൊഡ്യൂസർ - സെന്തിൽ നാഥൻ. ഡി.ഐ.കളറിസ്റ്റ് - എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ഷാലം, ഗോപേഷ്. കോ പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് - സജി.സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി, വാഴൂർ ജോസ്. ഫോട്ടോ-ഹരി തിരുമല

Tags:    
News Summary - Kathanar movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.