Posted On
date_range Updated On
date_range 'ബനേർഘട്ട' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്
കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന 'ബനേര്‍ഘട്ട' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മഞ്ജു വാര്യര്‍,ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
കോപ്പി റൈറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി നാലു ഭാഷകളിലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിനു നിര്‍വ്വഹിക്കും. എഡിറ്റര്‍-പരീക്ഷിത്ത്, കല-വിഷ്ണു രാജ്,മേക്കപ്പ്-ജാഫര്‍,ബി ജി എം-റീജോ ചക്കാലയ്ക്കല്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.