പൃഥ്വിരാജ് അവതരിപ്പിക്കുന്ന രക്ഷിത് ഷെട്ടി ചിത്രം '777 ചാർലി'യുടെ ടീസർ

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന കന്നഡ ചിത്രം '777 ചാർലി'യുടെ ടീസർ പുറത്ത്. രക്ഷിത് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ മലയാളം ടീസർ പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

Full View

കിരണ്‍രാജ് കെ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളിലും പുറത്തിറങ്ങുന്നുണ്ട്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്.

ഏകാന്തതയില്‍ കഴിയുന്ന നായകനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ് പ്രതീക് ഷെട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനയ് ഖണ്ഡൽ വാൾ, ഗാനരചന മനു മഞ്ജിത്, അഖിൽ എം ബോസ്, ഡിറ്റോ പി. തങ്കച്ചൻ, സംഭാഷണം കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷൻ മാനേജർ ശശിധര ബി, രാജേഷ് കെ സ്, കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ ഉല്ലാസ് ഹൈദർ, സ്റ്റണ്ട് വിക്രം മോർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.

Tags:    
News Summary - 777 Charlie, Prithviraj Sukumaran, Kannada Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.