വർഷങ്ങൾക്ക് മുമ്പ് പരാജയപ്പെട്ട കമൽ ഹാസൻ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്!
കമൽഹാസന്റെ 'ആളവന്താന്‍' വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ 22ാം വാർഷികത്തിനോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. നിർമാതാവ് കലൈപ്പുലി എസ്. താണു ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.1000 തിയറ്ററുകളിലാണ് ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നത്. എന്നാൽ റി റിലീസിങ് തീയതി പുറത്തുവിട്ടിട്ടില്ല.
2001 ൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നവംബർ 16നാണ് തിയറ്ററുകളിലെത്തിയത്. ആക്ഷൻ സൈക്കോ ത്രില്ലർ ചിത്രമായ ആളവന്താനിൽ ഇരട്ട വേഷത്തിലാണ് കമൽ ഹാസൻ പ്രത്യക്ഷപ്പെട്ടത്. സാങ്കേതിക മികവ് പുലർത്തിയ ചിത്രം അന്ന് പ്രതീക്ഷിച്ചത് പോലെ ജനങ്ങളെ ആകർഷിച്ചില്ല . ബോക്സോഫീസിൽ വൻ ദുരന്തമായി. സിനിമ പരാജയപ്പെട്ടുവെങ്കിലും ആ വർഷത്തെ സ്പെഷൽ എഫക്ടിനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു.
കമല്‍ ഹാസന്‍ നായകനായ പുഷ്പക്, നായകന്‍ എന്നീ ചിത്രങ്ങൾ അടുത്തിടക്ക് തമിഴ്നാട്ടിൽ റി റിലീസ് ചെയ്തിരുന്നു. വളരെ കുറച്ചു തിയറ്ററുകളിലാണ് ചിത്രം വീണ്ടും പ്രദർശിപ്പിച്ചത്.
ഇന്ത്യൻ 2 ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2001 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.