'എന്നേക്കാൾ കുറവ് പ്രായമുള്ളയാളായിരിക്കും മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു'; രസകരമായ പിറന്നാൾ ആശംസകളുമായി കമൽഹാസൻ
സെപ്തംബർ ഏഴ് ചൊവ്വാഴ്ച്ച 70-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളികളുകെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മമ്മൂട്ടിക്ക് രസകരമായ പിറന്നാളാശംസകളുമായി ഉലകനായകൻ കമൽഹാസൻ. മലയാളത്തിൽ ഒരു ചെറു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം മെഗാസ്റ്റാറിന് ആശംസകൾ നേർന്നത്. മമ്മൂട്ടിക്ക് 70 വയസായെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലെന്നും തെൻറ പ്രായമോ തന്നേക്കാൾ പ്രായം കുറഞ്ഞയാളോ ആണെന്നായിരുന്നു തെൻറ ധാരണയെന്നും അദ്ദേഹം പറഞ്ഞു.
കമൽഹാസെൻറ വാക്കുകൾ
നമസ്കാരം മമ്മൂട്ടി സാർ... മമ്മൂട്ടി സാറിന് 70 വയസായെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല... കാരണം ഞാൻ എെൻറ പ്രായമുള്ളയാളാണ്, അല്ലെങ്കിൽ എന്നേക്കാൾ കുറവ് പ്രായമുള്ളയാളായിരിക്കും മിസ്റ്റർ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു.. ക്ഷമിക്കണം, വയസ് കൂടിയാലും ഞാൻ വന്നതിന് ശേഷം സിനിമയിൽ വന്നതുകൊണ്ട്, എെൻറ ജൂനിയർ എന്ന് പറയാം. അത് മാത്രമല്ല, കണ്ണാടിയിൽ നോക്കിയാലും എെൻറ വയസോ, അതിൽ കുറവേ തോന്നുകയുള്ളൂ. പ്രേക്ഷകർക്കും എനിക്കും...
സോ കീപ് ദിസ് എനർജി അപ്, ബെസ്റ്റ് വിഷസ്, ഫോർ എ സീനിയർ സിറ്റിസൺ, ഫ്രം എനതർ സീനിയർ സിറ്റിസൺ.... നമസ്കാരം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.