ഉലക നായകന് ജന്മദിനം; ആരാധകർക്ക് സമ്മാനമായി ‘തഗ് ലൈഫ്’

ഉലക നായകൻ കമല ഹാസന് ഇന്ന് 69-ാം ജന്മദിനം. പിതാവിന് ആശംസ നേർന്ന് നടി ശ്രുതി ഹാസൻ ഇൻസ്റ്റഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. എല്ലാവർഷവും നടന്‍റെ ജന്മദിനത്തിന് മകൾ പഴ‍യ ചിത്രങ്ങളെല്ലാം ചേർത്ത് കുറിപ്പ് പങ്കുവെക്കാറുണ്ട്. ഇത്തവണയും കമൽഹാസന്‍റെയും തന്‍റെയും പഴയ ഓർമ്മചിത്രങ്ങളെല്ലാം കോർത്തിണക്കി വീഡിയോ പങ്കുവെച്ചിട്ടുണ്ട് ശ്രുതി.


പതിറ്റാണ്ടുകൾ നീണ്ട കമൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, കമലും മണിരത്നവും ഒന്നിക്കുന്ന ചിത്രം തയാറാകുന്നു എന്നതാണ് ഈ ജന്മദിനത്തിലെ പ്രത്യേകത. ‘നായകൻ’ പുറത്തിറങ്ങി 35 വർഷങ്ങൾക്കുശേഷം ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ ഇന്നലെ പുറത്തുവിട്ടു.

Full View

ഇന്നേ വരെ കാണാത്ത ലുക്കിൽ ഉലക നായകൻ അവതരിച്ചതും എ.ആർ. റഹ്മാന്‍റെ ത്രില്ലിങ് സംഗീതത്തിന്‍റെ അകമ്പടിയിലും തയാറാക്കിയിരിക്കുന്ന മൂന്ന് മിനിറ്റ് വീഡിയോ പ്രേക്ഷകർക്ക് വിരുന്നായി മാറിയിരിക്കുകയാണ്. രംഗരായ ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽ എത്തുന്നത്. ‘നായകനി’ലെ കഥാപാത്രത്തിന്‍റെ പേര് വേലു നായ്ക്കർ എന്നായിരുന്നു.


ചിത്രത്തിൽ ദുൽഖർ സൽമാനും വേഷമിടുന്നുണ്ട്. ലക്ഷക്കണക്കിന് പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

Tags:    
News Summary - Kamal Haasan birth day and Thug Life announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.