ടോവിനൊ ചിത്രം 'കള' ടീസർ പുറത്ത്​; സിനിമ ഉടൻ തീയറ്ററുകളിൽ

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്​ലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ടോവിനൊ തോമസ് ചിത്രമായ​ 'കള'യുടെ ടീസർ പുറത്തുവിട്ടു. ഒരു മിനിറ്റുള്ള ടീസറിൽ സിനിമയിലെ ധാരാളം കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്​. ടോവിനോയുടെ പിറന്നാൾ ദിനത്തിലാണ്​ ടീസർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്​. സിനിമയുടെ ​ചിത്രീകരണത്തിനിടെ ടോവിനോക്ക്​ പരിക്കേറ്റത്​ നേരത്തേ വാർത്തയായിരുന്നു.

Full View

ലാല്‍, ദിവ്യാ പിള്ള, സുമേഷ് തുടങ്ങിയവരാണ്​ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്​. യദു പുഷ്പാകരനും രോഹിത് .വി.എസുമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്​. ടോവിനോയും ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളിയാണ്​. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്​ലീസ് എന്നിവ സാമ്പത്തികമായി വിജയമായിരുന്നില്ലെങ്കിലും വ്യത്യസ്​തത കൊണ്ട്​ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.