മയക്കുമരുന്നുമായി തെലുങ്ക് നിർമാതാവ് കെ.പി ചൗധരി എന്ന സുങ്കര കൃഷ്ണപ്രസാദ് ചൗധരി പിടിയിൽ. ചൊവ്വാഴ്ച സൈബരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. 90 കൊക്കെയ്ൻ പൊതികൾ നിർമാതാവിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്..
ചൊവ്വാഴ്ച കിസ്മത്പൂരിലെ വസതിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് ചൗധരിയെ പൊലീസ് പിടികൂടുന്നത്. 82.75 ഗ്രാം ഭാരമുള്ള 90 പൊതി കൊക്കെയ്ൻ ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് ഗോവയിൽ നിന്നു 100 പൊതി കൊക്കെയ് പൊതികൾ ഇയാൾ വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് അറസ്റ്റ്.
മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയാണ് കെ.പി ചൗധരി . 2016ലാണ് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വരുന്നത് . രജിനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കബാലി തെലുങ്കിൽ അവതരിപ്പിച്ചത് ഇയാളാണ്. സിനിമ വിതരണരംഗത്തും സജീവമാണ്. പവൻ കല്യാൺ നായകനായ സർദാർ ഗബ്ബർസിങ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്ലോ സിരിമല്ലെ ചേറ്റു, അഥർവ നായകനായ തമിഴ് ചിത്രം കണിതൻ എന്നീ സിനിമകൾ വിതരണം ചെയ്തതും ചൗധരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.