ജൂനിയര്‍ എൻ.ടി.ആർ, സെയ്ഫ് അലിഖാൻ, ജാൻവി കപൂർ! പുതിയ പ്രഖ്യാപനവുമായി 'ദേവര' ടീം

 പ്രഖ്യാപനം മുതൽ ഏറെ ചർച്ചയായ ചിത്രമാണ് ജൂനിയര്‍ എൻ.ടി ആറിന്റെ 'ദേവര'. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ടുള്ള ഈ ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തു വരുക എന്നാണ് പുതിയ വാര്‍ത്തകള്‍.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് പുറത്തിറങ്ങും എന്നാണ് പുതിയ വാര്‍ത്ത‍. അതേസമയം രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ചിത്രത്തിലെ നായികയായ ജാഹ്നവി കപൂറിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ദേവര. 

Tags:    
News Summary - Jr NTR’s Devara to be released in two parts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.