Posted On
date_range Updated On
date_range ജോഷിയുടെ മാസ് ചിത്രത്തിൽ നായകൻ ജയസൂര്യ; ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് വേണു കുന്നപ്പിള്ളി
വിഖ്യാത സംവിധായകൻ ജോഷിയുടെ മാസ് ചിത്രത്തിൽ നായകനാവാൻ യുവ സൂപ്പർതാരം ജയസൂര്യ. ഒാർഡിനറി, മധുരനാരങ്ങ, മൈ സാൻറ, ശിക്കാരി ശംഭു, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത്. കാവ്യ ഫിലിംസിെൻറ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. ബിഗ് ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്.
ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ജോഷി ചിത്രം പ്രഖ്യാപിച്ചിത്. ജോഷി സാറിനൊപ്പമുള്ള സിനിമ ഡ്രീം പ്രൊജക്ട് ആണെന്ന് ജയസൂര്യ പ്രതികരിച്ചു. രഞ്ജിത് ശങ്കറിെൻറ സണ്ണി, നാദിര്‍ഷയുടെ ഈശോ, പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്നിവയാണ് ജയസൂര്യയുടെ വരാനിരിക്കുന്ന സിനിമകള്‍. ആട് ത്രീ, കത്തനാര്‍, ജോണ്‍ ലൂതര്‍, രാമസേതു എന്നീ സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.