ഇതിലും വലിയ നേട്ടം നേടാനാവുമോ എന്നറിയില്ല; നിറ കണ്ണുകളോടെ വേദി വിട്ട് ജോജു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നിറ കണ്ണുകളോടെ ജോജു ജോർജ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഇവിടെ വരെയെത്താൻ ഒരുപാട് പേർ സഹായിച്ചെന്നും ജോജു പുരസ്കാരം സ്വീകരിച്ച് കൊണ്ട് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. കുറേ പറയണമെന്ന് വിചാരിച്ചാണ് വന്നത്. പക്ഷേ കാര്യങ്ങൾ ഇമോഷണലാണ്. എവിടെ നിന്നോ തുടങ്ങിയ യാത്ര ഇവിടെവരെ എത്തിക്കാൻ പറ്റി. ഒരുപാടുപേരുടെ സഹായം ഉണ്ടായിട്ടുണ്ട്. ബിജുവേട്ടൻ, മമ്മൂക്ക തുടങ്ങി എല്ലാവർക്കും നന്ദി; ജോജു പറഞ്ഞു.
ഇതുവരെ നൂറിലേറെ ചിത്രങ്ങൾ അഭിനയിക്കാനായി. ഓരോ സിനിമകളും ഓരോ പാഠങ്ങളായിരുന്നു. എന്ത് ചെയ്യണം,ചെയ്യേണ്ട, എന്ത് തിരുത്തണമെന്നും എന്നൊക്കെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്. ഇതിലും വലിയ ഒരു നേട്ടം എനിക്ക് നേടാനാവുമോ എന്ന് അറിയില്ല; ജോജു കൂട്ടിച്ചേർത്തു.
നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.