തെലുഗു 'ദൃശ്യം 2' ഒരുങ്ങി; നായകൻ വെങ്കിടേശ്​

ഒ.ടി.ടി പ്ലാറ്റ്​ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ്​ ചെയ്​ത ജീത്തു ജോസഫിന്‍റെ ദൃശ്യം 2 പ്രേക്ഷകരുടെയും നിരൂപകരു​െടയും പ്രശംസ ഒരുപോലെ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രം തെലുഗു ഭാഷയിലേക്ക്​ റീമേക്ക്​ ചെയ്യാൻ ഒരുങ്ങുകയാണ്​ ജീത്തു ജോസഫ്​.

വെങ്കിടേഷ്​ നായകനാകുന്ന ചിത്രത്തിന്‍റെ പൂജ തിങ്കളാഴ്ച ഹൈദരാബാദിൽ നടന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ ചെറിയ രീതിയിലായിരുന്നു പൂജ.

ഫെബ്രുവരി 19നാണ്​ 2013ൽ റിലീസ്​ ചെയ്​ത്​ മെഗാഹിറ്റായി മാറിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ആമസോണിൽ റിലീസ്​ ചെയ്​തത്​.

മോഹൻലാൽ, മീന, അൻസിബ ഹസൻ, മുരളി ഗോപി, സിദ്ദിഖ്​, സായികുമാർ, ആശാ ശരത്​, എസ്​തർ അനിൽ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്​.

വിജയത്തിന്​ പിന്നാലെ ചിത്രം വെങ്കിടേശ്​ ദഗ്ഗുപതിയെ നായകനാക്കി തെലുഗുവിലേക്ക്​ റീമേക്ക്​ ചെയ്യാൻ പോകുകയാണെന്ന്​ ജീത്തു ജോസഫ്​ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ്​ ജീത്തു​ പൂജയുടെ ചിത്രം പങ്കു​െവച്ചത്​.

വെങ്കിടേശ്​, മീന, നാദിയ എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുഗു ദൃശ്യത്തിന്‍റെ ആദ്യ ഭാഗം 2014ലാണ്​ റിലീസ്​ ചെയ്​തത്​. സുപ്രിയ സംവിധാനം ചെയ്​ത ചിത്രം വൻവിജയമായി മാറിയിരുന്നു. ദൃശ്യം 2ലെ നടീനടൻമാരുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.

Tags:    
News Summary - jeethu joseph's Drishyam 2 Telugu remake launched Venkatesh in lead role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.