കാൻ: വിഖ്യാത ഇറാനിയൻ സംവിധായകൻ ജഅ്ഫർ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ കാൻ ചലച്ചിത്ര മേളയിലെ മികച്ച സിനിമക്കുള്ള പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കി. 78ാമത് മേളയുടെ സമാപന ചടങ്ങിൽ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഇറാൻ സർക്കാറിന്റെ വിലക്കും തടവും കാരണം വർഷങ്ങളായി ജഅ്ഫർ പനാഹിക്ക് കാൻ ചലച്ചിത്ര മേളയിൽ പ​ങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’.

അതേസമയം, വൈദ്യുതി ബന്ധം ഏറെനേരം നിലച്ചത് കാൻ ചലച്ചിത്ര മേളയു​ടെ അവസാന ദിനത്തെ നിറംകെടുത്തി. 

Tags:    
News Summary - Iranian director Jafar Panahi wins Palme d'Or at Cannes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.