Posted On
date_range Updated On
date_range നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് ഇന്നസെന്‍റ്
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് താരസംഘടന അമ്മയുടെ മുൻ പ്രസിഡന്‍റ് ഇന്നസെന്‍റ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഇന്നസെന്‍റ് പറഞ്ഞു.
അയാൾ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെന്‍റല്ല. ഞാനതിൽ ശരിയോ തെറ്റോ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ എന്നും ഇന്നസെന്‍റ് ചോദിച്ചു.
സിനിമ മേഖല അല്ലാതെ മറ്റ് ഇടങ്ങളിലും തെറ്റും ശരിയുമൊക്കേ ഇല്ല. നമ്മുടെ സഹപ്രവർത്തകനാണ് അല്ലെങ്കിൽ നാട്ടുകാരനാണ് എന്നും പറഞ്ഞ് എനിക്ക് അറിയാൻ പാടില്ലാത്ത വിഷയം ഞാൻ എന്തിന് ചങ്ങാതി പറയണേ എന്നും ഇന്നസെന്‍റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.