തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ച് അൽത്താഫും അനാർക്കലിയും! 'ഇന്നസെന്‍റ് ' ലുക്ക് പോസ്റ്റർ

പ്രേക്ഷകർ ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' സിനിമയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റർ ഇറങ്ങി. 'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചുകൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് സൂചന.

സോഷ്യൽമീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് 'ഇന്നസെന്‍റ് ' എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

Tags:    
News Summary - 'Innocent' movie second look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.