ആ പേടി മാറ്റിയേ തീരൂ; ഇല്ലായ്മകൾ മുടക്കിയ പഠനം തുടരാൻ ഇന്ദ്രൻസ് വീണ്ടും സ്കൂളിൽ

മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസ് ഒരുവട്ടം കൂടി വിദ്യാലയത്തിന്റെ തിരുമുറ്റത്തെത്തി. പത്താംക്ലാസ് തുല്യത കോഴ്സിന് ചേർന്നാണ് ഇന്ദ്രൻസ് മലയാളികളെ വിസ്മയിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസത്തിനുള്ള പഠിച്ചുതീർക്കണം. ദാരിദ്ര്യം മൂലം ഏഴാംക്ലാസിൽ പഠനം നിർത്തിയതാണ് നടൻ. അംഗീകാരങ്ങൾ ലഭിക്കുമ്പോൾ പലയിടത്തും പേടിയോടെ സംസാരിക്കാൻ പോലും നിൽക്കാതെ പിന്നോട്ട് വലിയുന്നതാണ് വീണ്ടും പഠിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഇന്ദ്രൻസ് പറയുന്നു. പഠിക്കാനായി ഇപ്പോൾ അവസരവും ലഭിച്ചു.

തിരുവനന്തപുരം കുമാരപുരം സ്കൂളിലാണ് ഇ​ന്ദ്രൻസ് ഏഴാംക്ലാസ് വരെ പഠിച്ചത്. വിശപ്പ് സഹിക്കാൻ തയാറായിരുന്നു. എന്നാൽ അന്ന് പാഠപുസ്തകങ്ങളും വസ്ത്രങ്ങളും പോലുമുണ്ടായിരുന്നില്ല. തുടർന്ന് പഠിപ്പുനിർത്തി, തയ്യൽപണിയിലേക്ക് തിരിഞ്ഞു. കുമാരപുരത്ത് സ്വന്തമായി ടൈലറിങ് കട തുടങ്ങുകയും ചെയ്തു. അതിനിടയിലും നന്നായി വായിക്കുമായിരുന്നു.

ഹോം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നു.2018 ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 2019 ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും സ്വന്തമാക്കി.

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന കളിവീട് എന്ന സീരിയലിലൂടെയാണ് ഇന്ദ്രൻസ് അഭിനയ ജീവിതം തുടങ്ങിയത്. തിരക്കുള്ള നടനായപ്പോഴും പഠിക്കാൻ കഴിയാത്തതിന്റെ വിഷമം ഇന്ദ്രൻസിന്റെ ഉള്ളിലുണ്ടായിരുന്നു.

Tags:    
News Summary - Indrans to continue his studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.