ജോർജുകുട്ടിയുടെ ആ 'ഗൂഗ്ലി'യിൽ അശ്വിനും വീണു; 'ദൃശ്യം2'വി​െന പുകഴ്​ത്തി താരം

ചെന്നൈ: സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന്​​ ജീത്തു ജോസഫിന്‍റെ മോഹൻലാൽ ചിത്രമായ 'ദൃശ്യം 2' ആണ്​. സിനിമയിലെ ട്വിസ്റ്റിനെ പുകഴ്​ത്തി ഇന്ത്യൻ ക്രിക്കറ്റ്​ താരം രവിചന്ദ്രൻ അശ്വിനും രംഗത്തെത്തി. തകർപ്പൻ ചിത്രമെന്നാണ്​ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയശിൽപിയായ സ്പിന്നർ അശ്വിൻ 'ദൃശ്യം 2'വിനെ വിശേഷിപ്പിച്ചിരിക്കുന്നത്​. ഇതുവരെ കാണാത്തവർ 'ദൃശ്യ'ത്തിന്‍റെ ആദ്യഭാഗം മുതൽ കാണണമെന്നും അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

'ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി കോടതിക്കുള്ളിൽ സൃഷ്​ടിച്ച ആ ട്വിസ്റ്റ് കണ്ട് ഞാൻ ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. തകർപ്പൻ ചിത്രമാണ്. ശരിക്കും തകർപ്പൻ' – അശ്വിൻ ട്വീറ്റ്​ ചെയ്​തു. കോവിഡ് പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത 'ദൃശ്യം 2' വളരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Tags:    
News Summary - Indian cricketer Aswin appreciates Drishyam 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.