ഡ്രൈവിങ്​ ലൈസൻസും ബോളിവുഡിലേക്ക്​; പൃഥ്വിയുടെയും സുരാജി​െൻറയും റോളിൽ സൂപ്പർതാരങ്ങൾ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്​ ശേഷം പൃഥ്വിരാജ്​ നായകനായ ഡ്രൈവിങ്​ ലൈസൻസും ബോളിവുഡിലേക്ക്​. സച്ചിയുടെ രചനയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്​ത ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്​ സൂപ്പർതാരം അക്ഷയ്​ കുമാർ ഡ്രൈവിങ്​ ലൈസൻസ്​ ഹിന്ദി റീമേക്കിൽ അഭിനയിച്ചേക്കും. പൃഥ്വിരാജി​െൻറ വേഷത്തിലായിരിക്കും താരമെത്തുകയെന്നും സൂചനയുണ്ട്​.

നടൻ ഇമ്രാൻ ഹാഷ്​മിയും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യും. സുരാജ്​ വെഞ്ഞാറമൂട്​ ചെയ്​ത പൊലീസ്​ വേഷത്തിലാകും താരമെത്തുക. കരൺ ജോഹറി​െൻറ പ്രൊഡക്ഷൻ ഹൗസായ ധർമ പ്രൊഡക്ഷൻസാണ്​ ചിത്രം ഹിന്ദിയിലെത്തിക്കുന്നത്​. 


Tags:    
News Summary - Hindi remake of Prithvirajs Malayalam movie Driving License

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.