Posted On
date_range Updated On
date_range ഭാവനയുടെ മടങ്ങിവരവിൽ സന്തോഷം; നീതി കിട്ടുമെന്ന് പ്രതീക്ഷ -പൃഥ്വിരാജ്
കൊച്ചി: ഭാവനയുടെ സിനിമയിലേക്കുള്ള മടങ്ങി വരവിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ്. അവർക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് താൻ ഭാവനയുടെ ആരാധകനായി മാറി. ഭാവനക്ക് മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോയെന്ന് തനിക്കറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
കോവിഡ് കൊണ്ടുണ്ടായ പ്രതിഭാസമല്ല ഒ.ടി.ടി. ആരെ വിലക്കിയാലും ഒ.ടി.ടി നിലനിൽക്കും. തിയറ്ററിന് വേണ്ടിയും ഒ.ടി.ടിക്ക് വേണ്ടിയും സിനിമകൾ സൃഷ്ടിക്കപ്പെടും. ഒ.ടി.ടി ഉള്ളതുകൊണ്ട് തിയറ്റർ വ്യവസായം ഇല്ലാതാകണമെന്നില്ല. ഒ.ടി.സി സാധ്യത ഉള്ളപ്പോൾ തിയറ്ററുകളുടെ നിലവാരം കൂട്ടേണ്ടി വരും. ഒ.ടി.ടിക്ക് കൂടുതൽ സാധ്യതയുണ്ടെങ്കിൽ അതിനൊരു കാരണം തിയറ്ററുകൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.