Posted On
date_range Updated On
date_range പാന്‍ ഇന്ത്യ സിനിമ ഗമനത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി
ഹൈദരാബാദ്: തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായി ഒരുങ്ങുന്ന ഗമനത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തില്‍ ശ്രിയ ശരണ്‍ ആണ് നായിക. നടി നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നു. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ സംഗീതത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഗായിക ശൈലപുത്രി ദേവി ആയാണ് നിത്യ ഗമനത്തില്‍ വേഷമിടുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്‍റെ സംവിധാനം. സിനിമ ശ്രിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് ആരാധകർ കരുതുന്നു.
രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്‍റഎ നിര്‍മാതാക്കള്‍. സിനിമയുടെ കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ് ഒരുക്കുന്നത്. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.