'അക്രമാസക്തമായ സിനിമകൾ ഉള്ളപ്പോഴും ജപ്പാനിൽ കുറ്റകൃത്യങ്ങൾ കുറവ്'; സിനിമയെ പഴി ചാരരുതെന്ന് ഫെഫ്ക

സമൂഹത്തിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. അഞ്ചാംപാതിരയാണ് വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണമായതെന്ന് പറയുന്നു.

ദൃശ്യം-1, ദൃശ്യം-2 പോലുള്ള സിനിമകളും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് ആരോപിക്കുന്നു. ഇപ്പോള്‍ മാര്‍ക്കോയും വിമര്‍ശിക്കപ്പെടുന്നു. ഇത്തരം സിനിമകള്‍ക്ക് ആധാരമായ ആശയങ്ങള്‍ കണ്ടെത്തുന്നത് സമൂഹത്തില്‍ നിന്നാണെന്ന് മറക്കരുത്. ഫെഫ്ക പറയുന്നു.

സിനിമയുടെ സെന്‍സറിങ് ശക്തമാക്കണമെന്ന വാദത്തെയും ഫെഫ്ക വിമര്‍ശിക്കുന്നുണ്ട്. ക്വിന്റന്‍ ടരന്റിനോയുടെയും മിഖേല്‍ ഹനെകെയുടെയുമൊക്കെ സിനിമകളാണോ അമേരിക്കന്‍ കുട്ടികളില്‍ അക്രമവാസന ഉണ്ടാക്കിയത്? സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം മതമൗലികവാദികള്‍ നിരോധിച്ചതിനെയും എം.മുകുന്ദന്റെ കൃതികളാണ് ഭാംഗും ചരസും കഞ്ചാവുമൊക്കെ നമ്മുടെ യുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത് എന്ന വാദത്തെയും അംഗീകരിക്കാനാവുമോ? എന്നും ഫെഫ്ക ചോദിക്കുന്നുണ്ട്.

ഏറ്റവും അക്രമാസക്തമായ സിനിമകൾ നിർമിച്ചിട്ടുള്ള ജപ്പാനിലാകട്ടെ കുറ്റകൃത്യങ്ങളുടെ തോത് കുറവാണ്. കേരളത്തിലെ യുവാക്കൾക്ക് ഗൂഗ്ൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ നിന്ന് എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കുന്നു. അത്തരമൊരു സ്ഥലത്ത് സിനിമകൾക്ക് എന്ത് പങ്കാണുള്ളത്? വയലന്‍സിനെ ആനന്ദത്തിനുള്ള ഉപാധിയെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത് വിമര്‍ശിക്കപ്പെടേണ്ടതുണ്ടെന്നും ഫെഫ്ക വ്യക്തമാക്കി. 

Tags:    
News Summary - FEFKA about Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.