Posted On
date_range Updated On
date_range 'ഫാമിലി മാൻ' സീസൺ 2; റിലീസ് തിയതി പുറത്ത്
മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി, നീരജ് മാധവ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാമിലിമാൻ സീരീസിന്റെ രണ്ടാം സീസൺ വരുന്നു. സീരീസ് ജൂൺ ആദ്യവാരം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് റിപോർട്ട്. രണ്ടാം സീസണിൽ പ്രധാനവേഷത്തിൽ സാമന്തയും എത്തുന്നുണ്ട്.
രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ സീരീസിന്റെ ആദ്യ സീസണിൽ 10 എപ്പിസോഡുകളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)യുടെ സാങ്കൽപിക ബ്രാഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.