മാതാ ഫിലിംസിൻ്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ " ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തും. ഹൈറേഞ്ചിലേക്കുള്ള അമ്മയുടേയും മകളുടേയും ബസ് യാത്രയുടെ പശ്ചാത്തലത്തിലാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ കഥ പറയുന്നത്.
പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.
നിർമ്മാണം - എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം - ജഗദീഷ് വി വിശ്വം, എഡിറ്റിങ് - അരുൺ ആർ എസ്, ഗാനരചന - സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം - നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, റിലീസ് - മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.