നന്ദി മറിയം! ഹൈസ്ക്കൂള്‍ ക്ലാസിന് ശേഷം ഞാന്‍ പെയിന്‍റ് ബ്രഷ് കൈയ്യിലെടുത്തു; വൈറലായി ദുൽഖറി​െൻറ പോസ്റ്റ്​

സിനിമകളില്ലാത്ത ലോക്​ഡൗൺ കാലത്ത്​ കുക്കിങ്ങും മറ്റുമൊക്കെയായി സമയം ചെലവഴിക്കുകയായിരുന്നു യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. ബെസ്റ്റ്​ ബർഗർ ഷെഫ്​ ഇൻ ടൗൺ എന്ന പേരും ഡീക്യുവിന്​ പൃഥ്വിരാജ്​ അടക്കമുള്ള താരങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്​. എന്നാൽ, താനൊരു ചിത്രകാരനാണെന്ന്​ കൂടി തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് കൗതുകമുണര്‍ത്തിയിരിക്കുന്നത്. മകള്‍ മറിയത്തിനായി വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ബ്രെഷെടുത്തുവെന്നാണ് ദുല്‍ഖർ പറയുന്നത്​.

നന്ദി മറിയം! ഹൈസ്ക്കൂള്‍ ക്ലാസിന് ശേഷം ഞാന്‍ ഒരു പെയിന്‍റ് ബ്രഷ് കയ്യിലെടുത്ത് പെയിന്‍റും ചെയ്തു. സ്വാഭാവികമായും ഇത്തവണയും അത് കാറോ ബൈക്കോ തന്നെ - എന്നായിരുന്നു ദുല്‍ഖറിന്‍റെ പോസ്റ്റ്. കൂടെ താന്‍ വരച്ച ബൈക്കിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട് താരം. ദുല്‍ഖറിന്‍റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്‍റെ ഏഴാം വാര്‍ഷികമായിരുന്നു ഇന്നലെ. തന്‍റെ വരയും ആ ചിത്രത്തിനായി സമര്‍പ്പിക്കുകയാണ് താരം.

Tags:    
News Summary - Dulquer Salmaan's insta post about daughter goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.