ദുൽഖർ സൽമാനൊപ്പം സംവിധായകൻ ടിനു പാപ്പച്ചൻ, ജോം വർഗീസ് (വേഫെറെർ ഫിലിംസ്), തിരക്കഥാകൃത്ത് അരവിന്ദൻ എന്നിവർ 

തിയറ്ററുകളിൽ തീപ്പാറും; വരുന്നൂ ദുൽഖർ സൽമാൻ-ടിനു പാപ്പച്ചൻ ബിഗ് ബജറ്റ് ചിത്രം

സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും ആക്ഷൻ പടങ്ങളുടെ സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അടുത്തവർഷം ഷൂട്ടിങ് ആരംഭിക്കും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ചിത്രം പ്രഖ്യാപിച്ചത്.

ദുൽഖർ സൽമാൻ നായകനാകുന്ന മാസ് ആക്ഷൻ ചിത്രം 'കിംഗ് ഓഫ് കൊത്ത' ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്ക്രിപ്റ്റ് -അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ -ശ്യാം ശശിധരൻ, മേക്കപ്പ് -റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം -പ്രവീൺ വർമ്മ, സ്റ്റിൽ -ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ. പി.ആർ.ഓ -പ്രതീഷ് ശേഖർ.

Tags:    
News Summary - Dulquer Salmaan's big budget film with Tinu Pappachan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.