ദുൽഖർ സൽമാന് ദാദസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് പുരസ്കാരം

 ദാദസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്  പുരസ്കാരം  സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ആര്‍. ബല്‍കി സംവിധാനം ചെയ്ത ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ നെഗറ്റീവ്  കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. പാൻ ഇന്ത്യൻ സൂപ്പർ താരമായ ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന്  ഒരു നടന്  ഈ അവാർഡ് ലഭിക്കുന്നത്.

സൈക്കോ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണ് ചുപ്. സണ്ണി ഡിയോള്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.

ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്. 

Tags:    
News Summary - Dulquer Salmaan win big at the Dadasaheb Phalke Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.