‘സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം വ്യാപകം, സര്‍ക്കാർ ശക്തമായി ഇടപെടണം’; ആഭ്യന്തര സമിതികൾ കാര്യക്ഷമമാക്കണമെന്നും​ ഡബ്ല്യു.സി.സി

കൊച്ചി: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചുള്ള നടന്‍റെ മോശം പെരുമാറ്റത്തിനെതിരെ രംഗത്തുവന്ന നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി വുമൺ ഇൻ സിനിമ കൂട്ടായ്മയായ ഡബ്ല്യു.സി.സി. പല മലയാള സിനിമ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരക ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ നടി ശ്രദ്ധയിൽപെടുത്തുന്നതെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്ക്​ പോസ്റ്റിൽ വ്യക്തമാക്കി. അവൾക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ഡബ്ല്യു.സി.സി കുറിപ്പ്.

മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ആഭ്യന്തര പരിശോധന സമിതി (ഐ.സി)യിലാണ്​. ഇവ ഗൗരവത്തോടെ കൈകാര്യം ചെയ്യുകയും രഹസ്യമായും ന്യായമായും അന്വേഷിക്കുകയും ചെയ്യുകയെന്നതാണ് ഐ.സിയുടെ ഉത്തരവാദിത്തം. സിനിമ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം സര്‍ക്കാറും കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്.

മലയാള സിനിമ വ്യവസായത്തിലെ തൊഴിലാളികളായ ഓരോരുത്തരും തങ്ങൾ പ്രവർത്തിക്കുന്ന സെറ്റിൽ ഐ.സി നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം. സമിതിയിലെ അംഗങ്ങളാരാണെന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിർമാതാവിന്‍റെ ഉത്തരവാദിത്തമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികൾ ഉയർന്നുവന്നാൽ ഐ.സിയെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് പോസ്റ്റിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Drug use is widespread on film sets- WCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.