സിനിമക്കായി 'മര​ത്തോക്കുകളുടെ' ചിത്രം പങ്കുവെച്ച്​ അലിഅക്​ബർ; പൊട്ടുമോ ജീ എന്ന്​ ട്രോളന്മാർ

മലബാർ കലാപം പശ്​​ചാത്തലമാക്കി ഒരുക്കുന്ന 1921 സിനിമയിൽ ഉപയോഗിക്കാനുള്ള തോക്കുകളുടെ ചിത്രം പങ്കുവച്ച്​ സംവിധായകൻ അലിഅക്​ബർ. തടികൊണ്ട്​ നിർമിച്ച തോക്കുകളുടെ ചിത്രങ്ങളാണ്​ ഫേസ്​ബുക്കിൽ നൽകിയിരിക്കുന്നത്​. 'ചലിച്ചു തുടങ്ങി, അനുഗ്രഹാശിസ്സുകളോടെ.നിങ്ങളുടെ പ്രാർഥന ലക്ഷ്യം കാണുക തന്നെ ചെയ്യും'എന്ന കുറിപ്പും ഒപ്പമുണ്ട്​.

ഫേസ്​ബുക്ക്​ പോസ്​റ്റിനു​താഴെ ട്രോളന്മാരുടെ വിളയാട്ടമാണ്​. തോക്കുകൾ പൊട്ടുമോ എന്നാണ്​ ചിലർക്ക്​ അറിയേണ്ടത്​. തോക്കുകൾ പൊട്ടില്ലെങ്കിലും സിനിമ പൊട്ടുമെന്നും ചിലർ കുറിക്കുന്നു. 'ഇതൊക്കെ ഇങ്ങനെ ഷെയർ ചെയ്താൽ സിനിമ കാണുമ്പോൾ അതി​െൻറ ഒറിജിനാലിറ്റി പ്രേക്ഷകന് നഷ്ടപ്പെടില്ല ഇക്ക'എന്നും ചില അഭ്യൂദയകാംഷികൾ ചോദിച്ചിട്ടുണ്ട്​. 'ഇക്ക ഒരു അഭ്യർഥന, ഇത്തരം സാധനങ്ങൾ ചിത്രത്തി​െൻറ ചിത്രീകരണശേഷം ഭദ്രമായി സൂക്ഷിക്കണേ.

ഇതി​െൻറ നിർമ്മാണത്തി​െൻറ ദൃശ്യവും വേണം. ഭാവിയിൽ ചരിത്ര മൃൂസിയത്തിന് ഉപകാര മാവും'എന്നാണ്​ ഒരാൾ എഴുതിയിരിക്കുന്നത്​. 'തെർമോകോൾ ഉപയോഗിച്ചാൽ കുറച്ചുകൂടി ചിലവ് കുറക്കാം'എന്ന്​ ഉപകാരപ്രദമായ നിർദേശങ്ങൾ നൽകുന്നവരും ഉണ്ട്​.


'മറ്റുള്ള എല്ലാ ഇന്ത്യൻ ഭാഷയിലേക്കും മൊഴി മാറ്റം ചെയ്യണം ഇന്ത്യയിലെ എല്ലായിടത്തെയും ജനങ്ങൾ കേരളത്തിൽ 100 വർഷം മുമ്പ് നടന്ന ഈ ഹിന്ദു വംശീയ കൂട്ടക്കൊലയെ കുറിച്ച് അറിയട്ടെ. ഇന്ത്യ മുഴുവൻ ഈ വിഷയം ചർച്ച ചെയ്യട്ടെ'എന്ന്​ അലിഅക്​ബറിനെ പിന്തുണച്ചും നിരവധിപേർ രംഗത്ത്​ എത്തിയിട്ടുണ്ട്​.


ബ്രിട്ടീഷ്​ ചരിത്രത്തേയും ദൃക്​സാക്ഷി വിവരണത്തേയും അടിസ്​ഥാനമാക്കിയാണ്​ സിനിമ എടുക്കുകയെന്ന്​ നേരത്തെ അലിഅക്​ബർ വ്യക്​തമാക്കിയിരുന്നു. മമധർമ എന്നപേരിൽ പൊതുജനങ്ങളിൽ നിന്ന്​ പിരിവെടുത്താണ്​ സിനിമ നിർമിക്കുന്നത്​. ഇതുവരെ 91,21,462 രൂപ ഇൗയിനത്തിൽ ലഭിച്ചതായും അലിഅക്​ബർ പറയുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.