ഓപ്പൺ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. സരിഗമ മ്യൂസിക്കാണ് ടീസർ പുറത്തിറക്കിയത്.
നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരന്‍റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ് ടീസർ കാണുമ്പോൾ തോന്നുന്നത്. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ഒരുക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിന്‍റെ മകൾ ടാൻസനും ആണ്.
സനു അശോക് രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പവി കെ. പവൻ നിർവഹിക്കുന്നു.
കോ പ്രൊഡ്യൂസേഴ്സ് -സൂര്യ എസ് സുബാഷ്, ജോബിൻ വർഗീസ്. ടീസറിലെ സൂചന പ്രകാരം ചിത്രം ഉടൻ തന്നെ മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.