രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ കൂലി ആഗസ്റ്റ് 14ാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫിസിൽ വിജയമായി മാറി. രജനീകാന്തിനെ കൂടാതെ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, രചിത റാം, കാളി വെങ്കട്ട്, കണ്ണ രവി, ആമിർ ഖാൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.
ലോകേഷ് കനകരാജുമായി രജനീകാന്ത് ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. തിയറ്ററുകളിൽ പ്രദർശനത്തിന് ശേഷം, കൂലി ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ്ങിനായി ലഭ്യമാകും. ആറ് മുതൽ എട്ട് ആഴ്ച വരെയുള്ള കാലയളവിൽ ഡിജിറ്റൽ റിലീസ് നടക്കുന്നതിനാൽ, സെപ്റ്റംബർ 25നും ഒക്ടോബർ ഒമ്പതിനും ഇടയിൽ കൂലിയുടെ ഒ.ടി.ടി റിലീസ് പ്രതീക്ഷിക്കാം. എന്നിരുന്നാലും, കൂലിയുടെ ഒ.ടി.ടി റിലീസ് തീയതിയെക്കുറിച്ച് നിർമാതാക്കളോ സ്ട്രീമിങ് പങ്കാളികളോ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.
ട്രേഡ് ട്രാക്കിങ് വെബ്‌സൈറ്റുകൾ പ്രകാരം, വെറും രണ്ടാഴ്ചക്കുള്ളിൽ, കൂലി ആഗോള ബോക്‌സ് ഓഫിസിൽ 468 കോടി രൂപ നേടി. കലക്ഷനിലെ കുതിച്ചുചാട്ടത്തോടെ, രജനീകാന്ത് അഭിനയിച്ച ചിത്രം ടൈഗർ 3 (464 കോടി രൂപ), ഷാരൂഖ് ഖാന്റെ ഡങ്കി (454 കോടി രൂപ) എന്നിവയുടെ ലൈഫ് ടൈം കലക്ഷനെ കൂലി മറികടന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.