ലിയോയെ മറികടന്ന് കൂലി; ഹിന്ദിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രം, ഇന്ത്യയിൽ 300 കോടി കടന്നു

രജനീകാന്ത് നായകനായ കൂലിക്ക് റിലീസായി 2ാം വാരം 300കോടിയുടെ കുതിപ്പ്. ഗണേശ ചതുർഥിയുടെ ഭാഗമായ ബുധനാഴ്ചത്തെ അവധി ദിവസം മാത്രം നേടിയത് 5.25 കോടി രൂപയാണ്. ഇതോടെ 300 കോടി ക്ലബിൽ കയറുന്ന മൂന്നാമത്തെ രജനീകാന്ത് സിനിമയും ഏഴാമത്തെ കോളിവുഡ് സിനിമയും എന്ന പദവി കൂലി സ്വന്തമാക്കുകയാണ്.

സിനിമ റിലീസായി 12ാം ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 304 കോടിയാണ് കൂലി നേടിയിരിക്കുന്നത്. വിദേശ വരുമാനം 172 കോടിയും. അതായത് ആഗോള തലത്തിൽ സിനിമയുടെ സാമ്പത്തിക നേട്ടം 476 കോടി വരും ഏകദേശം. തമിഴ്നാട്ടിൽ മാത്രം ഏകദേശം 140 കോടിക്കടുത്ത് വരുമാനം സിനിമക്ക് ലഭിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇക്കാലത്ത് തമിഴ്നാട്ടിൽ നിരവധി വൻകിട സിനിമകൾ 200 കോടി കടക്കാൻ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇതൊരു വലിയൊരു സംഖ്യ തന്നെയാണെന്ന് പറയാം,

തെലുങ്കിൽ 65 കോടിയാണ് സിനിമയുടെ നേട്ടം. കർണാടകയിലും കേരളത്തിലും സിനിമക്ക് അത്ര നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. കേരളത്തിൽ ജയിലർ നേടിയതിനെക്കാൾ താഴെ വരുമാനമാണ് കൂലിക്ക് നേടാനായത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് വളർന്നില്ലെങ്കിലും 300 കോടിയും കടന്ന് വളരുകയാണ് കൂലി. സിനിമയുടെ ഹിന്ദി ഡബ്ബ്ഡ് വെർഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആദ്യത്തെ 2 ആഴ്ച കൊണ്ട് തന്നെ സിനിമയുടെ കളക്ഷൻ ലിയോയെ മറികടന്നു. ഹിന്ദിയിൽ 30കോടി കടന്നിരിക്കുകയാണ് സിനിമ. ഇതോടെ ഹിന്ദിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ തമിഴ് സിനിമയായി കൂലി മാറുകയാണ്. കൂലിക്കും ലിയോക്കും പുറമെ ഹിന്ദിയിൽ മികച്ച നേട്ടം ഉണ്ടാക്കിയ സിനിമകൾ കബാലിയും പൊന്നിയൻ സെൽവനും 2.0 ആണ്. എന്തായാലും കൂലിയുടെ വളർച്ച ഇവിടെ കൊണ്ടൊന്നും അവസാനിച്ചേക്കില്ല. 

Tags:    
News Summary - Coolie Box Office Collections crosses 300 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.