Posted On
date_range Updated On
date_range ആരാണ് കൊലയാളി; കോൾഡ് കേസിന്റെ പുതിയ ടീസർ
പൃഥ്വിരാജിന്റെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രം കോൾഡ് കേസിന്റെ പുതിയ ടീസർ പുറത്ത്. അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂൺ 30 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
ഹൊററും ഇൻവെസ്റ്റിഗേഷനും ഒന്നിക്കുന്ന ത്രില്ലറാണിത്. സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമർഥനായ പോലീസ് ഉദ്യോഗസ്ഥൻ എ.സി.പി സത്യജിത്തിനെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജയായി അദിതി ബാലനും എത്തുന്നു.
ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസ്, ആൻറ്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.