'ചുഴല്‍' സൈന പ്ലേ ഒ.ടി.ടിയില്‍

നക്ഷത്ര പ്രൊഡക്ഷസിന്‍റെ ബാനറില്‍ നിഷ മഹേശ്വരന്‍ നിര്‍മ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ചുഴല്‍' സൈന പ്ലേ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റീലീസായി. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ആർ.ജെ. നില്‍ജ, സഞ്ജു പ്രഭാകര്‍, എബിന്‍ മേരി, ഗസല്‍ അഹമ്മദ്, ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സുഹൃത്തുക്കളായ നാല് യുവാക്കളും ഒരു യുവതിയും ഇടുക്കിയിലെ ഒരു ഹില്‍ സ്‌റ്റേഷനിലേക്ക് എത്തിച്ചേരുന്നതും തുടര്‍ന്നു നടക്കുന്ന കാര്യങ്ങളുമാണ് മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തിലുള്ള 'ചുഴലി'ന്‍റെ പ്രമേയം.

ഛായാഗ്രഹണം-സാജിദ് നാസര്‍, എഡിറ്റിങ്​-അമര്‍ നാഥ്​, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം-ഹിഷാം അബ്​ദുൽ വഹാബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സഞ്ജയ് സുന്ദർ, കല-കിഷോർ കുമാർ, മേക്കപ്പ്-സായി പ്രസാദ്, വസ്ത്രാലങ്കാരം-ആതിര മനീഷ്, സൗണ്ട്-അനീഷ് പി., അസിസ്റ്റന്‍റ്​ ഡയറക്ടർ-ജിഷ്ണു, ഡിസൈൻ-യെല്ലോ ടൂത്ത്, വാര്‍ത്ത പ്രചരണം-എ. എസ്. ദിനേശ്.

Full View

Tags:    
News Summary - chuzhal movie released in saina play ott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.