വയനാട് ചുരമിറങ്ങാൻ ഒരുങ്ങി 'ചെക്കൻ'; റിലീസ് ജൂൺ 10 ന്

കാടിന്റെ മനോഹാരിതയിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഒരുക്കിയ 'ചെക്കൻ' ജൂൺ 10ന് പ്രദർശനത്തിനെത്തുന്നു. 'ഗപ്പി', 'ചാലക്കുടിക്കാരൻ ചങ്ങാതി' ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. ആതിര ,അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ, നഞ്ചിയമ്മ, അലി അരങ്ങാടത്ത് , അമ്പിളി , സലാം കല്പറ്റ , മാരാർ, അഫ്സൽ തുവൂർ തുടങ്ങിയവരും അഭിനയിക്കുന്നു. അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തിൽ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബാനർ - വൺ ടു വൺ മീഡിയ, നിർമ്മാണം - മൻസൂർ അലി, കഥ, തിരക്കഥ, സംവിധാനം - ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം - സുരേഷ് റെഡ് വൺ , എഡിറ്റിംഗ് - ജർഷാജ്, സംഗീതം - മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം - നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , ഗാനരചന - മണികണ്ഠൻ, ഒ.വി. അബ്ദുള്ള, പശ്ചാത്തലസംഗീതം - സിബു സുകുമാരൻ , ചമയം - ഹസ്സൻ വണ്ടൂർ , കല-ഉണ്ണി നിറം, കോസ്റ്റ്യും - സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ , പ്രൊഡക്ഷൻ മാനേജർ - റിയാസ് വയനാട്, ഫിനാൻസ് കൺട്രോളർ - മൊയ്ദു കെ വി , സ്റ്റിൽസ് - അപ്പു, ഡിസൈൻസ് - മനു ഡാവിഞ്ചി, പി ആർ ഒ - അജയ് തുണ്ടത്തിൽ.

Tags:    
News Summary - Chekkan Malayalam movie release june 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.