പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന്​ ആരാധകരുടെ സമ്മാനം; പങ്കുവെച്ച്​ മോഹൻലാൽ

നടൻ പൃഥ്വിരാജി​െൻറ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ഹൃദ്യമായ​ സമ്മാനവുമായി ആരാധകർ. മലയാളത്തിലെ​ പ്രമുഖ നടൻമാരും സംവിധായകരും നിർമാതാക്കളും രാജുവിന്​ സ്​നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നത്​ വിഡിയോയായി കോർത്തിണക്കിയാണ്​ ആരാധകർ പ്രിയതാരത്തിന്​ ഡെഡിക്കേറ്റ്​ ചെയ്​തിരിക്കുന്നത്​.

മലയാളത്തി​െൻറ മഹാനടൻ മോഹൻലാലാണ്​ വിഡിയോയിൽ പൃഥ്വിരാജിനെ ആദ്യം ആശംസകൾ അറിയിക്കുന്നത്​. 'ഹാപ്പി ബർത്ത്​ഡേ മോനെ... ഒരുപാട്​ സന്തോഷം, ഒരുപാട്​ പ്രാർഥനകളും. വലിയ വലിയ സിനിമകൾ ചെയ്​ത് ഏറ്റവും​ വലിയൊരു ആളാകാൻ ഇൗശ്വരൻ മോനെ സഹായിക്ക​െട്ട.. നമുക്ക്​ ഒരുമിച്ച്​ മുന്നോട്ട്​ നീങ്ങി, ഇനിയും വലിയ സിനിമകൾ ഉണ്ടാക്കാൻ ഭാഗ്യമുണ്ടാക​െട്ട എന്ന്​ പ്രാർഥിക്കുന്നു... -മോഹൻലാൽ പറഞ്ഞു.

സംവിധായകൻ രഞ്​ജിത്തും പത്​മകുമാറും മുരളി ഗോപിയും മഞ്​ജു വാര്യരും അടക്കം നിരവധിപേർ ആശംസകളുമായി എത്തി. മോഹൻലാൽ ത​െൻറ ഫേസ്​ബുക്ക്​ പേജിൽ വിഡിയോ പങ്കുവെച്ചിട്ടുണ്ട്​. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ്​ ആരാധകർ ഒരുക്കിയ വിഡിയോക്ക്​ ലഭിച്ചത്​.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.