ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകുന്നു

സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ ആന്‍റണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തുകയും ഒപ്പം അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ പ്രിയപ്പെട്ടവരായി മാറുകയും ചെയ്​ത വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോർജും പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുന്നു.

ബിബിൻ ജോർജ്-വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഫേസ്​ബുക്ക് പോസ്റ്റിലൂടെയാണ്​ ഇരുവരും പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. സംവിധായകർ തന്നെയാണ് രചനയും നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

Tags:    
News Summary - Bibin George and Vishnu Unnikrishnan turning to directors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.