ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ്' ഒ.ടി.ടിയിലേക്ക്

ജെയിംസ് കാമറൂണിന്റെ വിഖ്യാതമായ അവതാർ പരമ്പരയിലെ മൂന്നാം ഭാഗം 'അവതാർ: ഫയർ ആൻഡ് ആഷ്' ബോക്സ് ഓഫീസിൽ തരംഗമായി തുടരുകയാണ്. ഇതിനോടകം തന്നെ ആഗോളതലത്തിൽ ചിത്രം 1 ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. തിയറ്ററുകളിൽ വൻ വിജയമായി തുടരുന്ന ഈ ചിത്രം എപ്പോൾ ഒ.ടി.ടിയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. ജിയോ ഹോട്ട്സ്റ്റാറിലായിരിക്കും സ്ട്രീമിങ് ആരംഭിക്കുക.

നിലവിലെ സൂചനകൾ പ്രകാരം 2026 ഏപ്രിൽ - ജൂൺ മാസങ്ങൾക്കിടയിൽ ചിത്രം ഒ.ടി.ടിയിൽ എത്തിയേക്കും. സാധാരണയായി തിയറ്റർ റിലീസിന് ശേഷം 3 മുതൽ 4 മാസത്തിന് ശേഷമാണ് വൻകിട ചിത്രങ്ങൾ സ്ട്രീമിങ് തുടങ്ങാറുള്ളത്. ജെയിംസ് കാമറൂണിന്റെ മുൻ ചിത്രം 'അവതാർ: ദി വേ ഓഫ് വാട്ടർ' തിയറ്ററിൽ വൻ കലക്ഷൻ നേടിയതിനാൽ ഏകദേശം ആറ് മാസത്തിന് ശേഷമാണ് ഒ.ടി.ടിയിൽ എത്തിയത്. ഫയർ ആൻഡ് ആഷിന്‍റെ 'ഒ.ടി.ടി റിലീസ് വൈകാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2009ലാണ് അവതാറിന്‍റെ ആദ്യ ഭാഗം ഇറങ്ങിയത്. വിദൂര ഗ്രഹമായ പെൻണ്ടോറയിലാണ് കഥ നടക്കുന്നത്. 2D ഫോർമാറ്റിലും ഐമാക്‌സ് 3D ഫോർമാറ്റിലും ചിത്രം നിർമിക്കുന്നുണ്ട്. ഒരു അഗ്നി പര്‍വതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അവതാർ ഒന്നാം ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 2019-ൽ റിലീസ് ചെയ്ത അവഞ്ചേഴ്സ് എൻഡ് ഗെയിമാണ് രണ്ടാം സ്ഥാനത്ത് (2.79 ബില്യൺ ഡോളർ). മൂന്നാം സ്ഥാനത്ത് അവതാർ 2 ആണ്. നാലാം സ്ഥാനം ജെയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക്കാണ്.

2025ൽ പുറത്തിറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന നിലയിലും ഇന്ത്യയിൽ 200 കോടി ക്ലബിൽ പ്രവേശിച്ച ആറാമത്തെ ചിത്രമെന്ന റെക്കോഡ് നേട്ടവും ചിത്രം കൈവരിച്ചു. ഇന്ത്യൻ ബോക്സ് ഓഫിസിൽ മികച്ച പ്രകടനവുമായി ചിത്രം തിയറ്ററിൽ തുടരുകയാണ്. ധുരന്ധർ പോലുളള ചിത്രങ്ങളുമായി മത്സരങ്ങൾ ഉണ്ടായിരുന്നിട്ടും നഗരങ്ങളിലും ഗ്രാമങ്ങളിലും ചിത്രം മെച്ചപ്പെട്ട കലക്ഷൻ നേടി. 'അവതാർ: ദി വേ ഓഫ് വാട്ടർ' ഇന്ത്യയിൽ കൈവരിച്ച വൻ വിജയത്തിന് ശേഷം, അവതാർ ഫ്രാഞ്ചൈസിയുടെ നേട്ടം ഈ ചിത്രത്തിലൂടെയും തുടർന്നിരിക്കുകയാണ്.

200 കോടി ബോക്സ് ഓഫിസിൽ കടന്ന അവസാന വിദേശ ചിത്രമായിരുന്നു, അവതാർ: ദി വേ ഓഫ് വാട്ടർ. 2022 ലായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയിരുന്നത്. ചിത്രം എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ഏതാണ്ട് 500 കോടിയുടെ ഗ്രോസ് കലക്ഷൻ നേട്ടവുമായി, ഇന്ത്യയിലെ എറ്റവും വലിയ കലക്ഷൻ നേടിയ ഹോളിവുഡ് ചിത്രമായി അത് മാറിയിരുന്നു.

Tags:    
News Summary - Avatar: Fire and Ash to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.