അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം സാങ്കിയിൽ ഷാരൂഖും ദീപികയും
തമിഴിലെ മുൻനിര സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തും. 'സാങ്കി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കൊമേഴ്സ്യൽ എൻറർടൈനറാണെന്നാണ് സൂചന. ബിഗിൽ എന്ന വിജയ് ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് നായകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഷാരൂഖും അറ്റ്‌ലിയും ഒന്നിക്കുമെന്ന വാർത്ത കേൾക്കുന്നുണ്ടെന്നും അത് എത്രയും വേഗം സാധ്യമാകാൻ താൻ കാത്തിരിക്കുകയാണെന്നും അറ്റ്‌ലിയുടെ സുഹൃത്തും സംവിധായകനുമായ ഹാരിഷ് ശങ്കർ പറഞ്ഞിരുന്നു. തമിഴ് ചിത്രം ബിഗിലിെൻറ പ്രചാരണച്ചടങ്ങിൽ വെച്ച് ഹാരിഷിെൻറ വാക്കുകളിലൂടെയാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നത്. ഒരു ചിരി മാത്രമായിരുന്നു അന്ന് അറ്റ്ലിയുടെ മറുപടി.
2018ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഇതുവരെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സീറോ വലിയ പരാജയമായതോടെ താരത്തിെൻറ വമ്പൻ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ കളക്ഷൻ നേടിയിരുന്നു അറ്റ്ലി വിജയ്ക്ക് വേണ്ടിയൊരുക്കിയ ബിഗിൽ. തെറി, മെർസൽ എന്നിവയാണ് അറ്റ്ലി-വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.