മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആശ ശരത്. നർത്തകി കൂടിയായ ആശ ടെലിവിഷനിലൂടെയാണ് സിനിമയിൽ എത്തിയത്. ഖെദ്ദയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഡിസംബർ 2 നാണ് പ്രദർശനത്തിനെത്തുന്നത്.
ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുളള തന്റെ കാഴ്ചപ്പാട് തുറന്നു പറയുകയാണ് ആശ ശരത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രണയിക്കാൻ പ്രായമൊരു പ്രശ്നമല്ലെന്നും എന്നാൽ വിവാഹിതരായവർ പ്രണയിക്കുമ്പോൾ കുടുംബത്തേയും സമൂഹത്തേയും കുറിച്ചും ചിന്തിക്കണമെന്ന് ആശ പറഞ്ഞു. പ്രണയിക്കാൻ പ്രായം ഒരു പ്രശ്നമാണോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.
'ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നതിൽ പ്രായം ഒരു പ്രശ്നമല്ലെന്നാണ് ഞാൻ കരുതുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായം ഒരു പ്രശ്നമേയല്ല. അതുപോലെ ഉയർന്ന മറ്റൊരു ചോദ്യമാണ് വിവാഹിതർക്കും പ്രണയിക്കമോ എന്നത്. ആർക്ക് ആരോട് വേണമെങ്കിലും പ്രണയം തോന്നാം. നേരത്തെ പറഞ്ഞത് പോലെ അതൊക്കെ വ്യക്തിപരമായ തീരുമാനമാണ്.'
'ഞാന്‍ വിവാഹം കഴിഞ്ഞയാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല. എന്നാൽ നമ്മൾ അതിരുകള്‍ തീരുമാനിക്കണം. നമുക്ക് ഒരു കുടുംബമുണ്ടെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും ചിന്തിക്കണം. നമുക്ക് ചുറ്റും നമ്മൾ തന്നെ സ്വയം ഒരു വര വരക്കണം' -ആശ ശരത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.