സംഗീത പരിപാടി നിർത്തിച്ച് പൊലീസ്; സംഭവിച്ചതിനെ കുറിച്ച് എ. ആർ റഹ്മാൻ, ഒപ്പം വിഡിയോയും!

 പൂണെയിലെ എ.ആർ റഹ്മാന്റെ സംഗീത പരിപാടി പൊലീസ് അവസാനിപ്പിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. സംഗീതനിശക്ക് അനുവദിച്ച സമയത്തിനപ്പുറം നീണ്ടു പോയതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്. രാത്രി എട്ട് മുതല്‍ പത്ത് മണിവരെയായിരുന്നു സമയം നൽകിയിരുന്നത്. എന്നാല്‍ പത്ത് മണിക്ക് ശേഷവും പരിപാടി നിര്‍ത്താതെ തുടര്‍ന്നതിനാല്‍ പൊലീസ് വേദിയിലെത്തി പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് എ.ആർ റഹ്മാൻ. വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സംഗീതവേദിയിൽ സംഭവിച്ചതിനെ കുറിച്ച് ഗായകൻ വ്യക്തമാക്കിയിരിക്കുന്നത്.കൂടാതെ  ജനങ്ങളോട്  നന്ദിയും പറയുന്നുണ്ട്.

'നമുക്കെല്ലാവർക്കും ഇന്നലെ സ്റ്റേജിൽ "റോക്ക്സ്റ്റാർ" നിമിഷം ഉണ്ടായിരുന്നോ? ഞങ്ങൾ ചെയ്തുവെന്ന് ഞാൻ കരുതുന്നു. പ്രേക്ഷകരുടെ സ്നേഹത്തിൽ ഞങ്ങൾ മതിമറന്നു, കൂടുതൽ നൽകാൻ ആഗ്രഹിച്ചു. പൂണെ, അത്തരമൊരു അവിസ്മരണീയ സായാഹ്നത്തിന് ഒരിക്കൽ കൂടി നന്ദി. ഞങ്ങളുടെ റോളർ കോസ്റ്റർ റൈഡിന്റെ ഒരു ചെറിയ സ്‌നിപ്പറ്റ് ഇതാ'-  വിഡിയോ പങ്കുവെച്ച് കൊണ്ട് റഹ്മാൻ ട്വീറ്റ് ചെയ്തു.

റഹ്മാന്റെ സൂപ്പർ ഹിറ്റ് ഗാനമായ 'ഛയ്യ ഛയ്യ ' ആലപിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് വേദിയിൽ എത്തി പരിപാടി നിർത്തിച്ചത്. റഹ്മാൻ പങ്കുവെച്ച വിഡിയോയൽ പൊലീസ് വേദിയിൽ എത്തുന്നതും പരിപാടി നിർത്താൻ പറയുന്നതും കാണാം.


Tags:    
News Summary - AR Rahman breaks silence after Pune police stopped his show At Pune, He shares clip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.