ഐശ്വര്യ റായ്ക്ക് ശസ്ത്രക്രിയ; കൈയിലെ പരിക്ക് നിസാരമല്ലെന്ന് റിപ്പോർട്ട്

 കാൻ ചലച്ചിത്രമേളയിൽ  പരിക്കേറ്റ് കൈയുമായിട്ടാണ് നടി ഐശ്വര്യ റായി ബച്ചൻ എത്തിയത്. മകൾ ആരാധ്യക്കൊപ്പമാണ് നടി എത്തിയത്. മകളുടെ കൈപിടിച്ച് റെഡ്കാർപറ്റിലെത്തിയ ഐശ്വര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ കൈയിലെ പരിക്ക് നിസാരമല്ലെന്നാണ് റിപ്പോർട്ട്. ഉടൻ ശസ്ത്രക്രീയക്ക് വിധേയയാവുമെന്നാണ് വിവരം.ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ആഴ്ചയായിരുന്നു ഐശ്വര്യ റായിയുടെ കൈക്ക് പരിക്കേറ്റത്. പ്രൊഫഷണൽ പ്രതിബദ്ധതയെ തുടർന്നാണ് നടി കാൻ ചലച്ചിത്ര മേളക്കെത്തിയത്. ഡോക്ടർമാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് ഫ്രാൻസിലേക്ക് പോയത്. കൈക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും അടുത്ത ആഴ്ച അവസാനത്തോടെ സർജറി ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാൻ ചലച്ചിത്രമേളക്ക് ശേഷം ഐശ്വര്യ മുംബൈയിൽ തിരികെയെത്തിയിട്ടുണ്ട്.

എല്ലാവർഷവും കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യ എത്താറുണ്ട്. മുമ്പ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു നടി.

നടൻ അഭിഷേക് ബച്ചനുമായുള്ള വിവാഹ ശേഷം സിനിമയിൽ സജീവമല്ല ഐശ്വര്യ. പോയവർഷം പുറത്തിറങ്ങിയ മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിൽ നടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  രണ്ടു ഭാഗങ്ങളിലെത്തിയ ഈ ചിത്രത്തിന് ശേഷം  നടി  പുതിയ  ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Aishwarya Rai Bachchan To Undergo A Surgery For Her Wrist Injury: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.