അനൂപ് മേനോന്‍റെ ഈ തനിനിറം ജനുവരി 16ന് തിയറ്ററുകളിലെത്തും

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം ജനുവരി 16ന് തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇൻവെസ്റ്റിഗേറ്റീവ് ഓഫിസറുടെ റോളിലാണ് അനൂപ് മേനോൻ എത്തുന്നത്. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹനാണ് ചിത്രം നിർമിക്കുന്നത്.

പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്. ഈ ദുരന്തത്തിൻ്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

കേസ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്ന എസ്.ഐ ലോപ്പസിന്‍റെ വേഷത്തിലാണ് അനൂപ് മേനോൻ എത്തുന്നത്. രതീഷ് നെടുമങ്ങാട്, ഗുഡ് ബാഡ് അഗ്ലി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്.

രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻഅജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Tags:    
News Summary - Anoop Menon's Ee Taniniram will hit theaters on January 16th.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.