Posted On
date_range Updated On
date_range രജനി ഫാൻസിനെ ആവേശക്കൊടുമുടിയിലേറ്റി 'അണ്ണാത്തെ' ട്രെയിലർ
സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'അണ്ണാത്തെ'യുടെ ട്രെയിലർ റിലീസായി. ദീപാവലിക്ക് തിയറ്ററുകളിലെത്തുന്ന ചിത്രത്തിെൻറ 2.40 മിനിറ്റുള്ള ട്രെയിലർ ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാലയ്യന്‍ എന്നാണ് ചിത്രത്തിൽ രജനിയുടെ കഥാപാത്രത്തിന്‍റെ പേര്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. കീര്‍ത്തി സുരേഷ് രജനിയുടെ സഹോദരിയായി വേഷമിടുന്നു. പ്രകാശ് രാജ്, സൂരി, മീന, ഖുശ്ബു, ബാല തുടങ്ങി സിനിമയിൽ വലിയ താരനിരതന്നെയുണ്ട്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഡി ഇമ്മന്‍. റൂബനാണ് ചിത്രസംയോജനം. കലാസംവിധാനം ചെയ്തത് മിലന്‍ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.