Posted On
date_range Updated On
date_range അനിഖ സുരേന്ദ്രൻ ചിത്രം 'ഓ മൈ ഡാർലിംഗ്' ചിത്രീകരണം പൂർത്തിയായി
അനിഖ സുരേന്ദ്രനെ കേന്ദ്രകഥാപാത്രമാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന 'ഓ മൈ ഡാർളിംഗി'ന്റെ ചിത്രീകരണം പൂർത്തിയായി.
ജിനീഷ് കെ ജോയ് തിരക്കഥ എഴുതിയ ചിത്രത്തിൽ മെൽവിൻ ജി ബാബു , മുകേഷ്, ജോണി ആന്‍റണി, ലെന, മഞ്ജു പിള്ള, വിജയരാഘവൻ, നന്ദു, ശ്രീകാന്ത് മുരളി, ഡൈൻ ഡേവിസ്, ഫുക്രു , രാജേഷ് പറവൂർ, ബിനു അടിമാലി, വിനോദ് കെടാമംഗലം ,അർച്ചന മേനോൻ,സലിം,പോളി വിൽസൺ,ഋതു,സോഹൻ സിനു ലാൽ,ഗോപിക സുരേഷ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഷ്ട്രീ വെൻജേഴ് സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ ആണ് . മലയാളത്തിൽ ആദ്യമായി ഒരു കൊറിയൻ പോപ്പ് ഗായിക പാടുന്നത് ഈ ചിത്രത്തിൽ ആണ്. പി ർ ഓ അതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.