യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും 'ഗോള്‍ഡി'ന്​ വരരുതെന്ന്​ അൽഫോൻസ് പുത്രൻ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ പ്രേമത്തിന്​ ശേഷം അൽഫോൺസ്​ പുത്രൻ സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ്​ 'ഗോൾഡ്​'. പൃഥ്വിരാജ്​ സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിപ്പാണ്​. സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവെക്കുന്ന ഫേസ്​ബുക്ക്​ പോസ്റ്റിൽ യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുതെന്നാണ്​ അൽഫോൺസ്​ മുന്നറിയിപ്പ്​ നൽകുന്നത്​.

ഷൂട്ടിങ്​ പൂർത്തിയായ ചിത്രത്തിന്‍റെ ചിത്രസംയോജനം നടക്കുകയാണെന്ന്​ അൽഫോൺസ്​ അറിയിച്ചു. 'നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം' -അൽഫോൺസ്​ ഫേസ്​ബുക്കിൽ എഴുതി.

വലിയ അവകാശവാദങ്ങളില്ലാതെ എത്തി വൻവിജയമായി മാറിയവയായിരുന്നു അൽഫോൺസിന്‍റെ നേരവും പ്രേമവും. തന്‍റെ മൂന്നാമത്തെ ചിത്രത്തിലും സംവിധായകൻ പതിവുതെറ്റിക്കില്ലെന്നാണ്​ ആരാധകർ പ്രതീക്ഷിക്കുന്നത്​.

ആറ്​ വർഷത്തെ ഇടവേളക്ക്​ ശേഷം രണ്ട്​ ചിത്രങ്ങളാണ്​ അൽഫോൺസ്​ പ്രഖ്യാപിച്ചിരുന്നത്. ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'പാട്ട്' ആണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ആദ്യം ചിത്രീകരണം ആരംഭിച്ചത് ഗോൾഡാണ്​. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം.

Full View


Tags:    
News Summary - Alphonse Puthrens latest facebook post on prithviraj starrer movie gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.