'മൂന്ന് വർഷമല്ല ആടുജീവിതത്തിനായി എടുത്തത്', അക്ഷയ് കുമാറിനെ തിരുത്തി പൃഥ്വിരാജ്; അവിശ്വസനീയമെന്ന് നടൻ

സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- ബ്ലെസി ചിത്രമാണ് ആടുജീവിതം. മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായിട്ടാണ് തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെയും പൃഥ്വിരാജിനെയും വാനോളം പുകഴ്ത്തി ബോളിവുഡ് താരം അക്ഷയ് കുമാർ എത്തിയിരിക്കുകയാണ്. അക്ഷയ് കുമാർ - പൃഥ്വിരാജ് ചിത്രമായ 'ബഡേ മിയാൻ ഛോട്ടേ മിയാ'ന്റെ ട്രെ‍യിലർ ലോഞ്ചിലാണ് ആടുജീവിതത്തെക്കുറിച്ച് വാചാലനായത്. ആടുജീവിതത്തിനായി പൃഥ്വിരാജ് 16 വർഷമെടുത്തുവെന്നത് അവിശ്വസനീയമാണെന്നും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്നും അക്ഷയ് കുമാർ പറഞ്ഞു.

'പൃഥ്വരാജിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഉടൻ പുറത്തിറങ്ങുന്ന പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിന്റെ ട്രെയിലർ എനിക്ക് കാണിച്ചു തന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ത് വിഡിയോ പുറത്തിറങ്ങിയാലും എന്നെ കാണിക്കണമെന്ന് ഞാൻ പൃഥ്വിയോട് പറഞ്ഞിരുന്നു. ആടുജീവിതത്തിനായി ഞാനും കാത്തിരിക്കുകയാണ്. സാധാരണ സിനിമകളുടെ പ്രിവ്യൂ ഷോ കാണാൻ ഞാൻ പോകാറില്ല. എന്നാൽ ആടുജീവിതം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഈ ചിത്രത്തിനായി അദ്ദേഹം ഏകദേശം രണ്ട്, മൂന്ന് വർഷം പ്രവർത്തിച്ചു'- അക്ഷയ് കുമാർ പറഞ്ഞു.

ഉടൻ തന്നെ, ആടുജീവിതം ചിത്രത്തിനായി ഞാനും സംവിധായകൻ ബ്ലെസിയും 16 വര്‍ഷമെടുത്തുവെന്ന് പൃഥ്വിരാജ് തിരുത്തി. ഞെട്ടിവെച്ചുവെന്ന് പറഞ്ഞ അക്ഷയ് കുമാർ ഈ സിനിമ എല്ലാവരും കണണമെന്ന് പറഞ്ഞു.

'ഇത് ശരിക്കും ഞെട്ടിച്ചു. എനിക്ക് മാത്രമല്ല, അദ്ദേഹം 16 വര്‍ഷമായി ആ സിനിമയില്‍ പ്രവര്‍ത്തിച്ചുവെന്നത് അവിശ്വസനീയമാണ്. 16 മാസം ജോലി ചെയ്യാതിരിക്കാൻ എനിക്കാവില്ല. ഇന്ത്യയിൽ തന്നെ ഈ ഒരു നടൻ അല്ലാതെ മറ്റാർക്കും ഇത് ചെയ്യാൻ സാധിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ആടുജീവിതം. പൃഥ്വി നമുക്ക് എല്ലാവർക്കും പ്രചോദനമാണ്'- അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.

ഏപ്രിൽ 10 നാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ'  തിയറ്ററുകളിലെത്തുന്നത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കബീർ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ടൈഗർ ഷ്രോഫ്, മാനുഷി ചില്ലാർ, അലയ, സോനാക്ഷി സിൻഹ എന്നിവരാണ് മറ്റുതാരങ്ങൾ

Tags:    
News Summary - Akshay Kumar Praises Malayalam Actor Prithviraj Sukumaran On Working Aadujeevitham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.