പ്ലാസ്റ്റിക് സർജറിക്ക് ശേഷം ട്രെയിലർ ലോഞ്ചിനെത്തി, ഐശ്വര്യ റായി ബച്ചന്റെ പുതിയ ലുക്കിന് വിമർശനം

ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ഐശ്വര്യ റായി ബച്ചൻ. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർക്കിടയിൽ നടി എപ്പോഴും ചർച്ചയാവാറുണ്ട്.

ഒരു ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ ബിഗ് സ്ക്രീനിൽ എത്തുന്ന ചിത്രമാണ് പൊന്നിയിൻ സെൽവം. മണിരത്നം സംവിധാന ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 30 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഐശ്വര്യക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ വൻതാരനിരയാണ് അണിനിരക്കുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ഐശ്വര്യ എത്തിയിരുന്നു. കറുത്ത നിറത്തിലുള്ള കുർത്തയും അതിന് ചേരുന്ന ആഭരണങ്ങളും ധരിച്ച് സിമ്പിൾ ലുക്കിലാണ് നടി എത്തിയത്.

നടിയുടെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. ഭയാനകമായ സൗന്ദര്യമെന്നാണ് നടിയുടെ ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ. കൂടാതെ മേക്കപ്പിനേയും ട്രോളുന്നുണ്ട്. ഐശ്വര്യ റായിയുടെ സൗന്ദര്യ നഷ്ടപ്പെട്ടെന്നും പ്ലാസ്റ്റിക് സർജറിയാണെന്നുമാണ് പ്രേക്ഷകർ  പറയുന്നത്. സർജറിക്ക് ശേഷമാണ് നടി ട്രെയിലർ ലോഞ്ചിനെത്തിയതെന്നും കമന്റുകൾ  ഇടംപിടുക്കുന്നു.  മുംബൈ വിമാനത്താവളത്തിൽ മുഖം മറച്ചാണ് നടി എത്തിയത്.

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായി ബച്ചനോടൊപ്പം തൃഷ, വിക്രം. കാർത്തി, ജയംരവി, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Tags:    
News Summary - Aishwarya Rai Bachchan badly trolled for her appearance at Ponniyin Selvan trailer launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.