Posted On
date_range Updated On
date_range 10 വർഷത്തിന് ശേഷം മംമ്ത വീണ്ടും തെലുങ്കിൽ! ദുദ്രാംഗി റിലീസിനൊരുങ്ങുന്നു...
10 വർഷത്തിന് ശേഷം തെലുങ്കിൽ പുറത്ത് ഇറങ്ങുന്ന മംമ്ത മോഹൻ ദാസ് ചിത്രമാണ് ദുദ്രാംഗി. അജയ് സാമ്രാട്ട് സംവിധാനം ചെയ്യുന്ന പീരിയഡ് ചിത്രം ജൂലൈ ഏഴിനാണ് തിയറ്ററുകളിൽ എത്തുന്നത്.
മംമ്തക്കൊപ്പം ജഗപതി ബാബു വിമല രാമൻ, ആശിഷ് ഗാന്ധി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചത്. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിര്‍മാണം.
2010 ൽ പുറത്തിറങ്ങിയ ‘കേഡി’ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മംമ്തയുടെ തെലുങ്ക് ചിക്രം. വി.കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മലയാള സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.