സൂര്യഭാരതി ക്രിയേഷൻസിന്‍റെ ബാനറിൽ അടി കപ്യാരേ കൂട്ടമണി , ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം ഏ.ജെ.വർഗീസ് തിരക്കഥ എഴുതി സംവിധാനവും ചെയ്യുന്ന 'അടിനാശം വെള്ളപ്പൊക്കം' ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. കാമ്പസിലെ രസകരമായ മുഹൂർത്തങ്ങളും അവരെ വലക്കുന്ന മാഫിയാ തലവനെയും കോർത്തിണക്കിയ ഒരു മുഴുനീള കോമഡി ചിത്രമാണിത് എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. വ്യവസായ പ്രമുഖനായ മനോജ് കുമാർ.കെ.പി യാണ് ചിത്രത്തിന്‍റെ നിർമാണം.
കാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേം കുമാര്‍ കോമഡി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ടീസറിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍, മഞ്ജു പിള്ള, ജോണ്‍ വിജയ്, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, രാജ് കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിന്‍സ്, ലിസബേത് ടോമി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 2015 ഡിസംബറിലാണ് അടി കപ്യാരേ കൂട്ടമണി റിലീസിനെത്തിയത്. ഇന്നും ചിത്രത്തിന് ആരാധകർ ഏറെയാണ്. 10 വർഷങ്ങൾക്കിപ്പുറം ഡിസംബർ മാസത്തിൽ മറ്റൊരു ഫൺത്രില്ലർ ജോണർ ചിത്രവുമായി സംവിധായകന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൂടുതലാണ്.
മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നു.ടിറ്റോ.പി. തങ്കച്ചന്‍റേതാണു ഗാനങ്ങൾ. ഛായാഗ്രഹണം - സൂരജ്. എസ്. ആനന്ദ്. എഡിറ്റിങ് - ലിജോ പോൾ. കലാസംവിധാനം - ശ്യാം കാർത്തികേയൻ.മേക്കപ്പ് - അമൽ കുമാർ. കെ.സി. കോസ്റ്റ്യും - ഡിസൈൻ. സൂര്യാ ശേഖർ. സ്റ്റിൽസ് - റിഷാദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷഹദ് സി. പ്രൊജക്റ്റ് ഡിസൈൻ - സേതു അടൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺകുട്ടിക്കാനം. പ്രൊഡക്ഷൻ കൺട്രോളർ - മുഹമ്മദ് സനൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.